06:45pm 05 September 2026
NEWS
ചെങ്ങന്നൂരിൽ കാറിന് തീയിട്ട് അജ്ഞാതൻ.
04/07/2025  11:32 AM IST
ചെറുകര സണ്ണിലൂക്കോസ്
ചെങ്ങന്നൂരിൽ  കാറിന്  തീയിട്ട് അജ്ഞാതൻ.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പുറകുവശം താമസിക്കുന്ന  കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് വ്യാഴാഴ്ച രാത്രി 12 അരയോടു കൂടി അജ്ഞാൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്.

കാർ പൂർണ്ണമായും കത്തിനശിച്ചു. രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. തീ വിടിനകത്തേക്കും പടർന്നു.  കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയും കത്തി നശിച്ചു.

വീട്ടിലേക്ക് കൂടുതൽ തീ പടരാതെ ഫയർഫോഴ്സ് എന്നി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

 ഈ സമയം രാജമ്മയുടെ മകൾ ലേഖ, കൊച്ചുമക്കളായ നാലു വയസ്സുള്ള അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.

സംഭവത്തിന്റെ സി.സി ടി വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

ചെങ്ങന്നൂർ പോലീസ് സംഭവ സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.